SignIn
Kerala Kaumudi Online
Sunday, 06 October 2024 1.16 PM IST

എസ്. ഇബ്രാഹിം സാഹിബ് നിര്യാതനായി

Increase Font Size Decrease Font Size Print Page
ii

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാ‌ർട്ടി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന ശാസ്തമംഗലം ഫാത്തിമ മൻസിലിൽ എസ്. ഇബ്രാഹിം സാഹിബ് (90)​ നിര്യാതനായി. ഇടപ്പഴഞ്ഞി എസ്.കെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചെ 4.45ഓടെയായിരുന്നു അന്ത്യം. ശാസ്തമംഗലം ജുമാ മസ്ജിദിൽ നടന്ന പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും ശേഷം വൈകിട്ട് നാലരയോടെ പാളയം പള്ളിയിൽ ഖബറടക്കി.

എൻ.ഇ. ബലറാം, എം.എൻ. ഗോവിന്ദൻ നായർ, കെ.പി. പ്രഭാകരൻ, ജെ.ചിത്തരഞ്ജൻ, പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻ നായർ എന്നീ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.​ ശാസ്തമംഗലം ജുമാമസ്ജിദിൽ ദീർഘകാലം ജനറൽ സെക്രട്ടറിയും നിലവിൽ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: സുനിതാബീഗം, സബിതാബീഗം, സാജൻ (ആരിഫ് ബേക്കറി, ആനന്ദേശ്വരം),​

ശാസ്തമംഗലം ജുമാ മസ്ജിദ് ജനറൽ സെക്രട്ടറിയും പാളയം മുസ്ലിം ജമാഅത്ത് സെറിമണി സെക്രട്ടറിയുമായ സുൽഫിക്കർ (ആരിഫ് കമ്മ്യുണിക്കേഷൻ, പൂജപ്പുര) സമീനാബീഗം.
മരുമക്കൾ: അബ്ദുൾ സലാം (സൗദി അറേബ്യ),​ ഫസൽ, ഷെമി, നസീമ, സക്കീർ (സൗദി അറേബ്യ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IBRAHIM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.