തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാന പൊലീസിൽ അഴിച്ചുപണി വന്നേക്കും. എസ്.ഐ മുതൽ ഐ.ജി വരെയുള്ളവരെ ഘട്ടം ഘട്ടമായി മാറ്റും. സ്വന്തം ജില്ലയിൽ ജോലിചെയ്യുന്നതും ഒരു ജില്ലയിൽ മൂന്നുവർഷമായി തുടരുന്നവരെയും പൊതു തിരഞ്ഞെടുപ്പിന് മുൻപ് മാറ്റിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റും. അതിനാൽ എസ്.പിമാരടക്കമുള്ളവരെ മാറ്റാനാണ് ധാരണ. തിരഞ്ഞെടുപ്പ് ചുമതല വഹിക്കാനുള്ള, മൂന്നു വർഷമായി തുടരുന്ന സർക്കാർ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാറ്രാനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ജില്ലാതലത്തിൽ തയ്യാറാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |