കൊച്ചി: സമുദ്രമത്സ്യമേഖലയിലെ വികസന സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിന് നീതി ആയോഗിന്റെ നേതൃത്വത്തിൽ കേന്ദ്രവും തീരദേശ സംസ്ഥാനങ്ങൾ ഒന്നിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാളെ രാവിലെ 9.30ന് സി.എം.എഫ്.ആർ.ഐയിൽ ശില്പശാല സംഘടിപ്പിക്കും. നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ദ്, തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് സെക്രട്ടറിമാർ, കേന്ദ്രസംസ്ഥാന സർക്കാരുകളിലെ നയരൂപീകരണ വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ, ഗവേഷകർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം പങ്കെടുക്കും.
കേരളത്തിന് പുറമെ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ആൻഡമാൻനിക്കോബാർ പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. സമുദ്രമത്സ്യമേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |