പെരിന്തൽമണ്ണ: അനമങ്ങാട് മണലായ ഭാഗങ്ങളിൽ അടക്ക തോട്ടത്തിൽ നിന്നും വിളവ് പാകമായ അടക്ക മോഷ്ടിച്ച മൂവർ സംഘം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസം അനാമങ്ങാട് മണലായയിലെ ശിവദാസൻ എന്ന കർഷകന്റെ വിളവ് പാകമായ 20 കിലോയോളം അടക്കയാണ് നാട്ടുകാരായ കണ്ടൻചിറ ശ്രീജിത്ത് (25), കണ്ടൻചിറ സുനിൽ (23), കണ്ടൻചിറ അർജുൻ (21) എന്നിവർ മോഷണം നടത്തിയത്. എസ്.ഐ പ്രദീപൻ, എ.എസ്.ഐ സലാം നെല്ലായ, എസ്.സി.പി.ഒ ജയമണി, സി.പി.ഒ സൽമാൻ പള്ളിയാൽത്തൊടി എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |