SignIn
Kerala Kaumudi Online
Saturday, 27 July 2024 8.08 AM IST

വിദേശത്തേക്ക്  പറക്കാൻ  തയ്യാറെടുത്തവർക്ക് കടുത്ത നിരാശ  നൽകി   ഇന്ത്യക്കാരുടെ   സ്വപ്നരാജ്യം, പഠനത്തോടൊപ്പമുളള ജോലിയിലും പ്രതിസന്ധി

students

ഒട്ടാവ: പുതിയ കോളേജുകളിലേക്ക് മ​റ്റുരാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം അടുത്ത രണ്ട് വർഷത്തേക്ക് നി‌ർത്തിവച്ച് കാനഡ. 2026 ഫെബ്രുവരി വരെയാണ് വിദ്യാർത്ഥികൾക്കായുളള പ്രവേശനം കാനേഡിയൻ സർക്കാർ വിലക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, വിക്ടോറിയ, സൈമൺ ഫ്രേസർ തുടങ്ങിയ സർവ്വകലാശാലകളിലേയും മറ്റുളള സ്ഥാപനങ്ങളിലേയും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വൻതോതിൽ കൂടിയ സാഹചര്യത്തിലാണ് നീക്കം.

ഇതോടെ കാനഡയിലേക്കുളള മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം 35 ശതമാനമായി കുറയ്ക്കാനാണ് ജസ്​റ്റിൻ ട്രൂഡോ സർക്കാരിന്റെ തീരുമാനം.രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള വിദ്യാർത്ഥികളുടെ പ്രവേശനത്തിനും വിവിധ ജോലികളിലേക്കുളള ഉദ്യോഗാർത്ഥികളുടെ യോഗ്യതയും ഉയർത്തുമെന്നും വിദേശ മാദ്ധ്യമങ്ങൾ മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിലേക്കെത്തുന്ന വിദ്യാർത്ഥികൾ നേരിടുന്ന ചൂഷണങ്ങൾ കുറയ്ക്കുന്നതിനും ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതും ലക്ഷ്യം വച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2023-ൽ, കാനഡയിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 500,000 സ്ഥിര താമസക്കാരെയും 900,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാൻ കാനേഡിയൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും അധികം അന്യരാജ്യക്കാരാണ് കാനഡയിൽ സ്ഥിരതാമസത്തിനും പഠനത്തിനുമായി എത്തിയത്. ഇത് രാജ്യത്തിന് കടുത്ത വെല്ലുവിളിയായി മാറിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CANADA, ENTRY, STUDENTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.