SignIn
Kerala Kaumudi Online
Saturday, 27 July 2024 8.04 AM IST

42 മാസം, ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി; റെക്കോർഡ് സ്വന്തമാക്കിയ ദിവസം തന്നെ ഹൃദയാഘാതത്തെ തുടർന്ന് മരണം

anil

ബംഗളൂരു: ദിവസേന 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി റെക്കോർഡ് സൃഷ്ടിച്ച പ്രമുഖ സൈക്ലിസ്റ്റ് അനിൽ കദ്‌സൂർ (45) ഹൃദയാഘാതം മൂലം അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. 42 മാസമാണ് ഇദ്ദേഹം തുടർച്ചയായി ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയത്.

1250 റൈഡുകൾ എന്ന റെക്കോർഡ് അടുത്തിടെയാണ് അദ്ദേഹം പിന്നിട്ടത്. ഈ വിവരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ദിവസം തന്നെ അനിലിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെയായിരുന്നു അന്ത്യം. 2022 ഓഗസ്റ്റിൽ പത്ത് ദിവസം തുടർച്ചയായി 100 കിലോമീറ്റർ ചലഞ്ച് നടത്തിയാണ് അനിൽ തന്റെ സൈക്ലിംഗ് യാത്ര ആരംഭിച്ചത്. തുടക്കക്കാർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ടിപ്‌സ് പറഞ്ഞുകൊടുത്തിരുന്ന അദ്ദേഹം നിരവധിപേർക്ക് പ്രചോദനമായിരുന്നു.

തികഞ്ഞ അർപ്പണ ബോധത്തോടെയും അച്ചടക്കത്തോടെയും അദ്ദേഹം 100 കിലോമീറ്റർ സവാരി ദിനചര്യയാക്കി മാറ്റി. രാജ്യത്തുടനീളമുള്ളവർക്ക് അദ്ദേഹം പ്രചോദനമായി. 643 റൈഡുകൾ പൂർത്തിയാക്കിയ ഇറ്റാലിയൻ സൈക്ലിസ്റ്റിന്റെ റെക്കോർഡും അദ്ദേഹം മറികടന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANIL, CYCLIST, HEART ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.