രതിനിർവേദവും കാമസൂത്രയും ചെയ്യാൻ ഇനിയും തയ്യാറാണെന്ന് ശ്വേത മേനോൻ. ഞാൻ ചെയ്ത ഒരുകാര്യം നല്ലതാണോ അല്ലയോ എന്നത് നോക്കാറില്ല. അതിൽ ഖേദിക്കാറുമില്ല. ഞാൻ ബോധത്തോടെ ചെയ്തതാണ് അവ എല്ലാം. ബോധമില്ലാതെ ഇതുവരെ ഞാൻ ഒന്നും ചെയ്തിട്ടില്ല. ആരെങ്കിലും ബിക്കിനി ധരിച്ച് അഭിനയിക്കാൻ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിന് തയ്യാറാണ്. ശ്വേത മേനോന്റെ വാക്കുകൾ. ശ്വേത മേനോന്റെ ജീവിതത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ് കാമസൂത്ര പരസ്യചിത്രം. രതിനിർവേദം സിനിമ പുനരാവിഷ്കരിച്ചപ്പോൾ ജയഭാരതി അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രത്തെ ശ്വേത മേനോൻ ആണ് അവതരിപ്പിച്ചത്. ശ്വേത മേനോന്റെ അഭിനയ ജീവിതത്തിൽ ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണ് രതിനിർവേദം.
അതേസമയം ക്വീൻ എലിസബത്ത് ആണ് ശ്വേത മേനോന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഡോക്ടറുടെ വേഷമാണ് ചിത്രത്തിൽ ശ്വേത അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |