SignIn
Kerala Kaumudi Online
Saturday, 27 July 2024 6.24 AM IST

മമ്മൂട്ടി വീണ്ടും അതിഥി വേഷത്തിൽ

ss

അബ്രഹാം ഓസ്‌ലറുടെ വമ്പൻ വിജയത്തിനുശേഷം മമ്മൂട്ടി വീണ്ടും അതിഥി വേഷത്തിൽ എത്തുന്നു. ആസിഫ് അലി നായകനായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നത്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടി നായകനായി ഭരതൻ സംവിധാനം ചെയ്ത കാതോടു കാതോരം സിനിമയുടെ കാലത്തു നടന്ന കഥയാണ് ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ആസിഫ് ചിത്രത്തിന്റെ പ്രമേയം. ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. നായിക പുതുമുഖമാണ്. ആസിഫ് അലിയും ജോഫിനും ആദ്യമായാണ് ഒരുമിക്കുന്നത്. മമ്മൂട്ടി നായകനായി മികച്ച വിജയം നേടിയ ദ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ജോഫിൻ ടി. ചാക്കോ സംവിധായകന്റെ കുപ്പായം അണിയുന്നത്. ദ പ്രീസ്റ്റിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ആന്റോ ജോസഫ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി. മഹേഷ് നാരായണന്റെ ചിത്രമാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. ഏപ്രിൽ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഭ്രമയുഗം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത് . ഫെബ്രുവരി 15ന് ഭ്രമയുഗം റിലീസ് ചെയ്യും. ഭ്രമയുഗത്തിനുശേഷം ടർബോ ആണ് അടുത്ത റിലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.