SignIn
Kerala Kaumudi Online
Saturday, 27 July 2024 6.38 AM IST

മക്കളുടെ ജന്മദിനം ആഘോഷമാക്കി കരൺ ജോഹർ

ss

സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ, നടൻ. ബോളിവുഡിന്റെ സ്വന്തം കരൺ ജോഹർ തൊട്ടതെല്ലാം പൊന്നാണ്. മക്കളായ യാഷ്, റൂഹി എന്നിവരുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് കരൺ ജോഹർ. നിങ്ങൾ വന്നതോടെയാണ് എന്റെ ജീവിതം മാറിമറഞ്ഞതെന്ന് ചിത്രങ്ങൾക്കൊപ്പം കരൺ കുറിച്ചു. 2017 ൽ വാടക ഗർഭധാരണത്തിലൂടെ കരൺ പിതാവായത്. ഇരട്ടക്കുട്ടികളായ ഇരുവർക്കും കരൺ തന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് നൽകിയിരിക്കുന്നത്. പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ കരണിന്റെ പ്രിയപാതിയുമുണ്ട്. അപൂർവമായേ കരൺ ജോഹർ കുടുംബ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളു. 1998 ൽ പ്രദർശനത്തിനെത്തിയ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച കരൺ ജോഹർ ബോളിവുഡിന്റെ പ്രിയ ചലച്ചിത്രകാരനാണ്. പ്രശസ്തമായ ധർമ്മ പ്രൊ‌ഡക്ഷൻസിന്റെ ഉടമയും.

സിനിമയിലാണ് താൻ ജീവിക്കുന്നതെന്നും സിനിമ മാത്രമാണ് ചിന്തയെന്നും കരൺ ജോഹർ പറയാറുണ്ട്. കരൺ അവതാരകനായ കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിക്ക് ആരാധകർ ഏറെയാണ്. ബോളിവുഡ് താരങ്ങളുടെ തുറന്നു പറച്ചിലിന്റെ വേദി കൂടിയാണ് കോഫി വിത്ത് കരൺ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.