ബോളിവുഡ് താരം രൺവീർ സിംഗും അമേരിക്കൻ പോൺ താരം ജോണി സിൻസുമൊത്തമുള്ള പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലൈംഗിക ആരോഗ്യ ക്ഷേമ- ബ്രാൻഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇവർ ഒന്നിച്ചെത്തിയത്. ബ്രാൻഡിന്റെ പുതിയ കാമ്പെയിനിന്റെ ഭാഗമായാണ് പരസ്യം പുറത്തിറക്കിയത്. ഹിന്ദി ടെലിവിഷൻ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യത്തിന്റെ ആവിഷ്കാരം. ബ്രാൻഡിന്റെ സഹസ്ഥാപകൻ കൂടിയാണ് രൺവീർ സിംഗ്. ഇരുവർക്കുമൊപ്പം നടി ഭാവ്ന ചൗഹാനും പ്രധാന വേഷത്തിലെത്തുന്നു.
അയപ്പ സംവിധാനം ചെയ്ത പരസ്യം ഏർലിമാൻ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. തൻമയ ഭട്ടിന്റേതാണ് സ്ക്രിപ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ബ്രാൻഡിന്റെ പരസ്യത്തിൽ ജോണി സിൻസ് അഭിനയിക്കുന്നത്. രൺവീർ സിംഗ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പരസ്യം പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ജോണി സിൻസിനൊപ്പം ഒരേ ഫ്രെയിമിൽ രൺവീറിനെ കാണാനാകുമെന്ന് സ്വപ്രനത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |