SignIn
Kerala Kaumudi Online
Friday, 15 May 2026 12.43 PM IST

പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ അറസ്റ്റിൽ

arrest

കൊച്ചി: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ )യുടെ മുഖ്യപരിശീലകൻ കണ്ണൂർ സ്വദേശി ഭീമന്റവിട ജാഫറിനെ എൻ.ഐ.എ അറസ്റ്റു ചെയ്തു. 2047 ആകുമ്പോഴേക്ക് ഇന്ത്യയിൽ ഇസ്ളാമികരാജ്യം സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്ന് 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാളെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ യും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. 60 പ്രതികളുള്ള കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 59-ാം പ്രതിയായ ജാഫർ പി.എഫ്.ഐയുടെ ആക്രമണസംഘത്തിന്റെ പ്രധാന ആയുധ പരിശീലകനായിരുന്നു. കേരളത്തിൽ നടന്ന നിരവധി കൊലപാതക, ആക്രമണ സംഭവങ്ങളിൽ പങ്കാളിയായിരുന്നു ജാഫറെന്നും എൻ.ഐ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA