ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'പവി കെയർ ടേക്കർ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒരു ഫ്ളാറ്റിന്റെ കെയർ ടേക്കറായ പവിത്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. ഫാമിലി- കോമഡി ചിത്രമാണ് പവി കെയർ ടേക്കറെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഒരു മിനിട്ടും 46 സെക്കന്റും ദൈർഘ്യമുള്ള ടീസർ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരാണ് പവി കെയർ ടേക്കറിലെ മറ്റ് താരങ്ങൾ.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവനാണ് രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ സനു താഹിർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - അനൂപ് പദ്മനാഭൻ, കെ. പി വ്യാസൻ. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നത്. പി ആർ ഒ: എ എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |