SignIn
Kerala Kaumudi Online
Saturday, 27 July 2024 8.02 AM IST

കേരളകൗമുദി ആരോഗ്യ കോൺക്ലേവും ആദരവും ഇന്ന്

കോഴിക്കോട്: കേരളകൗമുദി ദിനപത്രത്തിന്റെ 113-ാം വാർഷികത്തിന്റേയും കൗമുദി ടി.വി പത്താംവാർഷികത്തിന്റേയും ഭാഗമായി സംഘടിപ്പിക്കുന്ന കേരളകൗമുദി കോൺക്ലേവും ഡോക്ടർമാർക്കുള്ള ആദരവും ഇന്ന്. കോഴിക്കോട് എരഞ്ഞിപ്പാലം ബൈപ്പാസിൽ

സരോവരം ട്രൈപ്പൻൻഡ ഹോട്ടലിൽ

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങ് മന്ത്രി വീണജോർജ് ഉദ്ഘാടനം ചെയ്യും. 'അനാരോഗ്യകാലത്തെ മലയാളിയുടെ ആരോഗ്യം" എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ. ഇ. നാരായണൻകുട്ടി വാര്യർ പ്രഭാഷണം നടത്തും. എം.പി.ശ്യാംകുമാർ ( കേരളകൗമുദി യൂണിറ്റ് ഹെഡ് കോഴിക്കോട്) അദ്ധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എൻ. രാജേന്ദ്രൻ (ഡി.എം.ഒ.കോഴിക്കോട്),ഡോ.ടി.എൻ.സുരേഷ് (കെ.ജി.എം.ഒ.എ സംസ്ഥാനപ്രസിഡന്റ്), ഡോ.രാജുബാലാറാം (ഐ.എം.എ ജില്ലാ പ്രസിഡന്റ്) എന്നിവർ സംസാരിക്കും. കെ.വി.രജീഷ് (കൗമുദി ടി.വി. നോർത്ത് മേഖല ഹെഡ്) സ്വാഗതവും സി.പി.അനിൽകുമാർ നന്ദി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.