കടമ്പഴിപ്പുറം : വായില്ല്യാംകുന്ന് പൂരം പുറപ്പാട് ഭക്തി നിറവിൽ ആഘോഷിച്ചു. വിശേഷാൽ പൂജകളും, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഉഷപൂജ, ശ്രീഭൂതബലി, ഓട്ടൻതുള്ളൽ തുടർന്ന് തിമിലയിൽ കോങ്ങാട് മധുവും, മദ്ദളത്തിൽ തൃപ്പലമുണ്ട നടരാജ വാര്യർ, കോട്ടപ്പുറം അനിൽ താളം, കേരളശ്ശേരി രാമൻകുട്ടി കൊമ്പിലും, പല്ലാവുർ ശ്രീകുമാർ മാരാർ ഇടയ്ക്കയിലും വാദ്യ സംവിധാനത്തിൽ നേതൃത്വം നൽകിയ പഞ്ചവാദ്യത്തിന്റെയും അഞ്ചു ഗജവീരന്മാർ അണിനിരന്നു കൊണ്ട് ദേവിക്ക് ആറാട്ട് കൊട്ടിപുറപ്പാട് നടന്നു. വൈകീട്ട് ചാക്യാർ കൂത്ത്, നടനകേളി, ആറാട്ട് എഴുന്നെള്ളിപ്പ് നടന്നു. ഇന്ന് രാവിലെ 8 ന് ഓട്ടൻ തുള്ളൽ, 9.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, വൈകീട്ട് 5 ന് ചാക്യാർ കൂത്ത്, രാത്രി 7.30 ന് വായില്ല്യാംകുന്ന് കലാ ശ്രേഷ്ഠ പുരസ്കാരം സിനിമ പിന്നണി ഗായകൻ ഉണ്ണി മേനോന് സമർപ്പിക്കും. തുടർന്ന് ദേവരാഗ സന്ധ്യ, ഗാനമേള, ആറാട്ട് എഴുന്നെള്ളിപ്പ് കളം പാട്ട്, ശ്രീഭൂതബലി എന്നിവ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |