തൃശൂർ: പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾക്ക് ഭംഗം വരാതെ നടത്താനുള്ള നടപടി അധികാരികൾ സ്വീകരിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി. ഊരകം പിഷാരിക്കൽ ഭഗവതിമാർ ആറാടുന്ന കരുവന്നൂർ പുഴയിലെ കടലായിൽ കടവിലേക്കുള്ള വഴി കടലായിൽ മനക്കാരും, സ്വകാര്യ വ്യക്തിയും അടച്ചു കെട്ടിയതാണ് ആറാട്ട് മുടങ്ങുമെന്ന ആശങ്ക ഉയർത്തിയത്. ദേവമേളയിലെ പ്രധാനപ്പെട്ട ആറാട്ടുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ കടലായിൽ കടവിന്റെ നിർമ്മാണത്തിനായി നേരത്തെ എം.പി ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ ചെലവാക്കിയിരുന്നു. കടവിലേക്കുള്ള വഴിയിൽ സ്ട്രീറ്റ് ലൈറ്റും സ്ഥാപിച്ചു. ഈ വഴി പഞ്ചായത്ത് ഏറ്റെടുത്ത് ഭക്തജനങ്ങൾക്ക് ആചാര അനുഷ്ഠാനങ്ങൾക്കുള്ള സൗകര്യം ഒരുക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |