വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി 1ന്
പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, ഭ്രമയുഗം എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ മാർച്ച് റിലീസുകൾ ഒരുങ്ങി. മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് ആണ് മേജർ റിലീസ്. മാർച്ച് 28ന് ബറോസ് റിലീസ് ചെയ്യും. മലൈക്കോട്ടൈ വാലിബിനുശേഷം എത്തുന്ന മോഹൻലാൽ ചിത്രമായ ബറോസ് ആരാധക ലോകത്ത് വൻ പ്രതീക്ഷയാണ് നൽകുന്നത്. ബറോസിൽ പ്രണവ് മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ബിഗ് ബഡ്ജറ്റിൽ ത്രിമാന ചിത്രമായി ഒരുങ്ങുന്ന ബറോസ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ഫ്രെബുവരി റിലീസായി പ്ളാൻ ചെയ്തിരുന്ന ബിജു മേനോൻ- ആസിഫ് അലി ചിത്രം തലവൻ മാർച്ച് ആദ്യം റിലീസ് ചെയ്യും. ജിസ് ജോസ് സംവിധാനം ചെയ്യുന്ന തലവൻ പൊലീസ് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. രണ്ട് വ്യത്യസ്ത റാങ്കുകളും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലെ പ്രശ്നങ്ങളുമാണ് പ്രേക്ഷകർ മുന്നിൽ അവതരിപ്പിക്കുന്നത്. മാർച്ച് 1ന് റിലീസ് ചെയ്യും. അനുശ്രീ, മിയ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുബിൻ എം റാഫി, അർജ്ജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ദേവിക സഞ്ജയ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി മാർച്ച് 1ന് റിലീസ് ചെയ്യും. സംവിധായകനും തിരക്കഥകൃത്തും നടനുമായ റാഫിയുടെ മകനാണ് മുബിൻ. ചിത്രത്തിന്റെ രചന റാഫിയുടേതാണ്.
ഹക്കിം ഷാ നായകനായ കടകൻ മാർച്ച് ഒന്നിന് റിലീസ് ചെയ്യും. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വേഫെറർ ഫിലിംസാണ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |