SignIn
Kerala Kaumudi Online
Saturday, 27 July 2024 12.45 PM IST

'ഏറ്റവും ബുദ്ധിമുട്ടേറിയ വർഷം'; ജീവിതത്തിൽ അനുഭവിച്ച ആ സാഹചര്യത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാമന്ത

samantha-

തെന്നിന്ത്യയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. അപ്രതീക്ഷിതമായ ഇവരുടെ വിവാഹ മോചനം ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. 'യെ മായ ചെസവ' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. സൗഹൃദം വളർന്ന് പ്രണയമായി പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു സാമന്തയുടെ കരിയറിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത്.

എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്തകളാണ് സിനിമ ലോകം കേട്ടത്. നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ എന്താണ് വ്യക്തമായ കാരണമെന്ന് ഇതുവരെ ആരാധകർക്ക് പോലും അറിയില്ല. വിവാഹ മോചനത്തിന് ശേഷവും സാമന്തയെക്കുറിച്ച് പുറത്തുവന്ന ഗോസിപ്പുകൾക്ക് ഒരു കുറവുമില്ല.

ഇപ്പോഴിതാ അടുത്തിടെ തനിക്ക് ബാധിച്ച മയോസൈറ്റിസ് രോഗത്തെക്കുറിച്ചും തുറന്നുപറയുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലിൽ ഹെൽത്ത് പോഡ്കാസ്റ്റ് എന്ന പേരിൽ ആരംഭിച്ച സീരീസിലാണ് താരം ഇതേക്കുറിച്ചൊക്കെ തുറന്നുപറയുന്നത്.

'എന്നെ ഈ രോഗം ബാധിക്കുന്നതിന് മുമ്പുള്ള വർഷം ഞാൻ പ്രത്യേകമായി ഓർക്കുന്നു. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. ഞാനും എന്റെ സുഹൃത്തും മാനേജരുമായ ഹിമാങ്കും മുംബയിൽ നിന്ന് മടങ്ങുകയായിരുന്നു. ആ ദിവസം ഞാൻ പ്രത്യേകം ഓർക്കുന്നു. ഇത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു, ഒടുവിൽ എനിക്ക് ശാന്തത തോന്നുന്നു എന്ന് ഞാൻ അവനോട് പറഞ്ഞത് ഓർക്കുന്നു'.

'വളരെക്കാലമായി എനിക്ക് വിശ്രമവും ശാന്തതയും തോന്നിയിട്ടില്ല. ഒടുവിൽ എനിക്ക് ശ്വസിക്കാനും ഉറങ്ങാനും കഴിയുന്നു. എനിക്ക് ഇപ്പോൾ ഉണർന്ന് എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏറ്റവും നന്നായി ചെയ്യാനും കഴിയുന്നു. ആ അവസ്ഥയിൽ നിന്നും ഉണർന്നു. ഈ പോഡ്കാസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചതിന്റെ കാരണം, ആ രോഗത്തിന് പിന്നാലെ ഞാൻ അനുഭവിച്ച വേദനാജനകമായ അനുഭവം തുറന്നുപറയുന്നതിന് വേണ്ടിയാണ്'- സാമന്ത പറഞ്ഞു.

2023 ൽ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്ത നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞവർഷം പ്രൈം വീഡിയോ സീരിസായ സിറ്റഡേൽ ചിത്രീകരണം പൂർത്തിയായ ശേഷം പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധയെ തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സാമന്ത. സാമന്തയുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകർ. അതേസമയം സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAMANTHA, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.