SignIn
Kerala Kaumudi Online
Saturday, 27 July 2024 9.37 AM IST

വനിതാ സഞ്ചാരികൾക്ക് നാടുകാണാൻ വായ്പാ പാക്കേജുകൾ

women-travel

കൊച്ചി: ലോക വനിതാ ദിനമായ മാർച്ച് എട്ടിനോടനുബന്ധിച്ച് സ്ത്രീ സഞ്ചാരികൾക്ക് നാടുകാണാൻ ഈടില്ലാ വായ്പകൾ ബാങ്കുകളും ടൂർ കമ്പനികളും ചേർന്നൊരുക്കുന്നു. അവധി ആഘോഷിക്കൂ, പണം പിന്നീട് നൽകൂവെന്ന പദ്ധതിയുമായാണ് ബാങ്കുകളും വിവിധ ടൂറിസം സേവനദാതാക്കളും ചേർന്ന് വനിതകൾക്ക് യാത്ര പോകാൻ വായ്പകൾ നൽകുന്നത്. മികച്ച ക്രെഡിറ്റ് ചരിത്രമുള്ളവർക്ക് പ്രതിവർഷം ഇരുപത് ശതമാനം വരെ പലിശ നിരക്കിൽ അവധി ആഘോഷിക്കാൻ വായ്പകൾ ലഭ്യമാകും. ഈട് വാങ്ങാതെയുള്ള വായ്പകളായതിനാലാണ് പലിശ കൂടുതൽ ‌ഈടാക്കുന്നത്.

തോമസ് കുക്ക്, വീണാ വേൾഡ്, കേസരി ടൂർസ്, വാണ്ടർ വുമാനിയ തുടങ്ങിയ ട്രാവൽ ‌ഏജൻസികൾ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി കൈകോർത്ത് ഇതിനായി പ്രത്യേക ടൂർ പാക്കേജുകളും വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള പ്രതിമാസ ഗഡുക്കളായി വായ്പ തിരിച്ചടക്കാം.

യൂറോപ്പിൽ പോകാൻ രണ്ട് ലക്ഷം വായ്പ

എട്ട് ദിവസത്തേക്കുള്ള യൂറോപ്യൻ ട്രിപ്പിന് രണ്ട് ലക്ഷം രൂപയുടെ വായ്പാ ടൂർ പാക്കേജാണ് വീണ വേൾഡ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിമാസ തിരിച്ചടവ് തുക 11,136 രൂപയാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് ഏഴ് ദിവസം നീളുന്ന യാത്രയ്ക്കായി 1.3 ലക്ഷം രൂപയുടെ പദ്ധതിയും ഒൻപത് ദിവസത്തെ ഓസ്ട്രേലിയ പാക്കേജിന് മൂന്ന് ലക്ഷം രൂപയും വായ്പ ലഭിക്കും. രണ്ട് വശത്തേക്കുമുള്ള വിമാന ടിക്കറ്റുകളും താമസ സൗകര്യവും ഭക്ഷണവും പ്രവേശന ഫീസും മറ്റ് യാത്രാ ചെലവുകളും ഉൾപ്പെടുന്നതാണ് പാക്കേജ്. ട്രാവൽ ഇൻഷ്വറൻസും വിസാ ഫീയും ഇതിലുൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.