ലണ്ടനിലെ നീൽ ട്രാവൽസ് ഉടമ ശശി നായർ നിർമിക്കുന്ന ചിത്രം "ആനന്ദപുരം ഡയറീസ് " മാർച്ച് ഒന്നിന് കേരളത്തിലെ തീയേറ്ററുകളിലെത്തും. മാർച്ച് ഒമ്പതിന് ചിത്രം ബ്രിട്ടനിലും റിലീസാകും. ഏഴ് ഗാനങ്ങളാണ് ആനന്ദപുരം ഡയറീസിലുള്ളത്. മീന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മനോജ് കെ ജയനും തമിഴ് നടൻ ശ്രീകാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർത്ഥിനിയെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ലോ കോളേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സിനിമ കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറയുന്നതാണ്. ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |