ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുകോണും. ദീപിക ഗർഭിണിയാണെന്നാണ് റിപ്പോർട്ട്. 77-ാമത് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്സ് ചടങ്ങിൽ പങ്കെടുക്കാൻ വയറുമറച്ചുപിടിച്ച് ദീപിക എത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്തു. സബ്യസാചി മുഖർജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. തീർച്ചയായും രൺവീറും ഞാൻ കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങൾ കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മയാകാനുള്ള പ്ളാനിനെക്കുറിച്ച് ചോദിച്ചപ്പോൾ ദീപിക പദുകോൺ പറഞ്ഞു വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹൃത്വിക് റോഷൻ നായകനായ ഫൈറ്റർ ആണ് ദീപികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കൽക്കി 2898 എഡി, സിങ്കം എഗെയ്ൻ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |