കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്ന് പുലർച്ചെ 1.10നും മുംബൈയിൽ നിന്ന് രാത്രി 10.50നുമാണ് സർവീസുകൾ. നേരിട്ടുള്ള സർവീസ് ആയതിനാൽ രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് യാത്രാ സമയം.
എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ കോഴിക്കോട് നിന്ന് ആഴ്ചയിൽ 101 രാജ്യാന്തര വിമാന സർവീസുകൾ നടത്തുന്നുണ്ട്. എയർലൈൻ ഏറ്റവും കൂടുതൽ രാജ്യാന്തര സർവീസുകൾ നടത്തുന്നതുംഇവിടെനിന്നാണ്.
കഴിഞ്ഞ മാസം നേരിട്ടുള്ള പ്രതിദിന ബംഗളൂരു സർവീസും കോഴിക്കോട് നിന്ന് ആരംഭിച്ചിരുന്നു. ബഹ്റിൻ, കുവൈറ്റ്, മസ്ക്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കു കൂടി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |