കൊച്ചി: നാളെ മുതൽ 29 വരെ പാർക്കുകളിൽ ലീപ് വീക്ക് ഓഫറിൽ വണ്ടർല ഹോളിഡേയ്സിൽ 929 രൂപയ്ക്ക് ടിക്കറ്റുകൾ ലഭ്യമാകും. ഇതിന്റെ ഭാഗമായി സന്ദർശകർക്ക് പാർക്ക് ടിക്കറ്റും ഭക്ഷണവും അടങ്ങുന്ന കോംബോ ടിക്കറ്റുകൾ 1229 രൂപയിലും ലഭിക്കും. ബുക്കിംഗ് നിലവിൽ ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റുകൾക്ക് മാത്രം ബാധകമായ ഓഫർ വണ്ടർലയുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ലഭ്യമാണ്.
ഓരോ സന്ദർശകനും ആസ്വാദകരമായ നിമിഷങ്ങളും ഓർമ്മകളും സൃഷ്ടിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വണ്ടർല ഹോളിഡേയ്സിന്റെ മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |