തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായ രംഗത്തിന് ഉണർവ് നൽകാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ(കെ.എസ്.ഐ.ഡി.സി) ദുബായിൽ സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള' സംഗമത്തിൽ നിക്ഷേപകരുടെ മികച്ച പങ്കാളിത്തം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അഞ്ച് ദിവസത്തെ ഗൾഫുഡ് - 2024 പ്രദർശനത്തിൽ സംസ്ഥാനത്തെ ഭക്ഷ്യമേഖലയെക്കുറിച്ച് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിശദീകരിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് മെഗാ ഫുഡ് പാർക്കുകൾ, അഞ്ച് ഭക്ഷ്യസംസ്കരണ പാർക്കുകൾ, മിനി ഫുഡ് പാർക്കുകൾ എന്നിവ കേരളത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണെന്ന് സുമൻ ബില്ല പറഞ്ഞു.
ഭക്ഷ്യസംസ്കരണ മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം ഗൾഫ് മേഖലയിലെ വ്യാപാരം കൂട്ടാനാണ് ശ്രമമെന്ന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ്.ഹരികിഷോർ പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഫുഡ് ആൻഡ് ബിവറേജ് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ സലേഹ് അബ്ദുള്ള ലൂത്താഹ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |