SignIn
Kerala Kaumudi Online
Saturday, 27 July 2024 5.44 PM IST

സൂപ്പർസോണിക് ബോംബറിൽ പറന്ന് പുട്ടിൻ

pic

മോസ്കോ : പരിഷ്കരിച്ച റ്റുപലോവ് ടി.യു - 160 എം എന്ന സ്ട്രാറ്റജിക് മിസൈൽ ബോംബർ വിമാനത്തിൽ പറന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ' വൈറ്റ് സ്വാൻ " ( വെളുത്ത അരയന്നം ) എന്ന ഓമനപ്പേരിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ടി.യു - 160 അറിയപ്പെടുന്നത്.

ന്യൂക്ലിയർ ബോംബുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിൽ പോലും കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് വൈറ്റ് സ്വാനിന്റെ രൂപകല്പന. രാജ്യത്തിന്റെ ആണവശേഷി പാശ്ചാത്യ രാജ്യങ്ങൾക്കും നാറ്റോയ്ക്കും മുന്നിൽ ഓർമപ്പെടുത്തുകയാണ് വിമാനയാത്രയിലൂടെ പുട്ടിന്റെ ലക്ഷ്യം.

അടുത്ത മാസം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിടുകയാണ് പുട്ടിൻ. യുക്രെയിൻ യുദ്ധത്തിന്റെ പേരിലും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തിന്റെ പേരിലും പുട്ടിനെതിരെ യു.എസ് അടക്കം രൂക്ഷ വിമർശനവുമായി രംഗത്തുണ്ട്. തന്ത്രപ്രധാനമായ ടി.യു - 160 ന്റെ നവീകരിച്ച പതിപ്പിൽ പുട്ടിൻ സഞ്ചരിക്കുന്നതിന്റെ വീഡിയോ റഷ്യ പുറത്തുവിട്ടു.


കസാൻ ഏവിയേഷൻ എന്റർപ്രൈസിന്റെ വ്യോമതാവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ലോകത്തെ ഏറ്റവും ഭാരമേറിയ സൂപ്പർസോണിക് മിലിട്ടറി വിമാനമാണ് ടി.യു - 160. നാല് പേർക്ക് യാത്ര ചെയ്യാവുന്ന ടി.യു - 160ന് 12 ക്രൂസ് മിസൈലുകളോ അല്ലെങ്കിൽ 12 ഹ്രസ്വ ദൂര ആണവ മിസൈലുകളോ വഹിക്കാനാകും. ഒറ്റത്തവണ 12,000 കിലോമീറ്റർ വരെ പറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.