കൊച്ചി: ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന് പേടിഎം ആപ്പ് ഉപയോഗിക്കുന്നവർക്ക് തേഡ് പാർട്ടി ആപ്ളിക്കേഷൻ പ്രൊവൈഡറിലേക്ക് മാറാൻ അവസരമൊരുക്കണമെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്ക്(എൻ.പി.സി.എൽ) റിസർവ് ബാങ്ക് നിർദേശം നൽകി. തടസങ്ങളില്ലാതെ എല്ലാ ഉപഭോക്താക്കൾക്കും സേവനം ഉപയോഗിക്കാനാകുന്നുവെന്ന് ഉറപ്പുവരുത്തണം. എൻ.പി.സി.എല്ലിന്റെ അനുമതി ലഭിച്ചാൽ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിലൂടെ(യു.പി.ഐ) ഇടപാടുകൾ പൂർത്തിയാക്കാൻ പേടിഎമ്മിന് കഴിയും.
ഇതിനിടെ തേർഡ് പാർട്ടി ആപ്ളിക്കേഷൻ പ്രൊവൈഡറാകുന്നതിന് പ്രമുഖ സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യെസ് ബാങ്ക് എന്നിവർ എൻ.പി.സി.എല്ലിന് അപേക്ഷ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |