SignIn
Kerala Kaumudi Online
Saturday, 27 July 2024 5.10 AM IST

ഷിനിഗാമിയായി ഇന്ദ്രൻസ്, ആത്മാവായി ജാഫർ ഇടുക്കി

ss

ഷിനിഗാമി എന്ന ജപ്പാൻ വാക്കിന് കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്ന് ഷിനിഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഷിനിഗാമി. ഈ ഷിനിഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയിൽ ഒരു ജോഡി ചെരുപ്പുമായാണ് ഷിനിഗാമിയുടെ നടപ്പ് .ഈ ചെരുപ്പു ധരിക്കുന്നതോടെ ആത്മാവ് കൂടെപ്പോരണമെന്നാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിന്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നു വരവ്. പൂർണമായും ഹ്യൂമർ, ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെട്ട ചിത്രമാണ് റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന കുട്ടന്റെ ഷിനിഗാമി.കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും,ഷിനിഗാമിയായി ഇന്ദ്രൻസും എത്തുന്നു. അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി,സുനിൽ സുഖദ, അഷറഫ് പിലാക്കൽ, ഉണ്ണിരാജ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില സന എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ, ഗാനങ്ങൾ റഷീദ് പാറക്കൽ. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു.പി.ആർ. ഒ വാഴൂർ ജോസ്. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.