കൊച്ചി: ഉപഭോക്താക്കളുടെ ആപ്പ് അനുഭവം മെച്ചപ്പെടുത്താൻ ഗൂഗിൾ പേ സേവനം അവസാനിപ്പിക്കാൻ മാതൃ കമ്പനിയായ ആൽഫബെറ്റ് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളെ പൂർണമായും ഗൂഗിൾ വാലറ്റിലേക്ക് മാറ്റും. ഈ വർഷം ജൂലായ് മുതൽ ഗൂഗിൾ പേയുടെ അമേരിക്കൻ വേർഷൻ ലഭ്യമാകില്ലെന്ന് ആൽഫബെറ്റ് അറിയിച്ചു. അതേസമയം ഗൂഗിൾ വാലറ്റിലൂടെ ഉപഭോക്താക്കൾക്ക് സേവനം ഉപയോഗിക്കാൻ കഴിയും. ഗൂഗിൾ പേ പിൻവലിച്ച് ഗൂഗിളിന്റെ വാലറ്റിന് കൂടുതൽ പ്രചാരം നൽകാനാണ് കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ ഗൂഗിൾ പേ സേവനങ്ങൾക്ക് തത്കാലം മാറ്റമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |