ഹ്യുണ്ടായി ക്രെറ്റ
ദക്ഷിണ കൊറിയൻ കമ്പനിയായ ക്രെറ്റയുടെ പുതിയ ഇലക്ട്രിക് കാറുകളുടെ പരീക്ഷണയോട്ടം നടക്കുകയാണ്. ഈ ഇലക്ട്രിക് കാറിന്റെ ബാറ്ററി, മോട്ടോർ എന്നിവയടക്കം പവർ, ആഡംബരങ്ങൾ എന്നിവയെല്ലാം നവീനമാണെന്നാണ് പ്രവചിക്കുന്നത്. 150 bhp പവർ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും 400 മുതൽ 450 കിലോമീറ്റർ വരെ റേഞ്ചുള്ള ബാറ്ററി പായ്ക്കും ക്രെറ്റ ഇ.വിയിൽ ഉണ്ടാകും. 20 ലക്ഷത്തിന് മുകളിലാണ് പ്രതീക്ഷിക്കുന്ന വില.
ഹോണ്ട എലിവേറ്റ്
ഹോണ്ട ഇന്ത്യ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന വൈദ്യുതി വാഹന മോഡലാണ് എലിവേറ്റ്. ഇന്ത്യൻ വിപണിയിൽ എലിവേറ്റിന് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് ഇതിന്റെ ഇലക്ട്രിക് വേർഷനും കമ്പനി അവതരിപ്പിക്കുന്നത്. ഇലക്ട്രിക് എസ്.യു.വി ഒറ്റ ചാർജിൽ 350 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 20 ലക്ഷം രൂപ മുതലാണ് എലിവേറ്റ് ഇ.വിയുടെയും വില പ്രതീക്ഷിക്കുന്നത്.
ടാറ്റ ഹാരിയർ ഇലക്ട്രിക്
ടാറ്റയുടെ ജനപ്രിയ എസ്.യു.വിയായ ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് ജൂലായ് മാസത്തോടെ ഇന്ത്യൻ വിപണിയിലെത്തിയേക്കും. അഞ്ഞൂറ് കിലോമീറ്റർ റേഞ്ചുമായിട്ടാകും ഹാരിയർ വിപണിയിൽ എത്തുക. 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |