കൊച്ചി: നാല് പുതിയ മോഡലുകളുമായി ഇന്ത്യൻ വിപണി കീഴടക്കാൻ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുന്നി തയ്യാറെടുക്കുന്നു. നാല് പുതിയ കാറുകളാണ് മാരുതി പുതുതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഒരു പുതിയ ഇലക്ട്രിക് എസ്.യു.വിക്കൊപ്പം പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും മൂന്ന് മാസത്തിനുള്ളിൽ വിപണിയിലെത്തും. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കി നവീകരിച്ച എസ്.യു.വിയും വികസിപ്പിക്കുന്നുണ്ട്. പുതിയ സ്വിഫ്റ്റും സെഡാൻ മോഡലായ ഡിസയറും ഇന്ത്യൻ നിരത്തുകളിൽ മികച്ച വിജയം നേടിയതിനാൽ ഇവയുടെ നവീകരിച്ച പതിപ്പുകൾ ജനപ്രിയമായി അവതരിപ്പിക്കാനാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ദീർഘകാലമായി കാത്തിരിക്കുന്ന മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്.യു.വി ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തും. പുതിയ മോഡൽ സുസുക്കിയുടെ ഗുജറാത്തിലെ നിർമ്മാണ പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ബാറ്ററികളും ഡ്രൈവ്ട്രെയിനും ഉൾപ്പെടെ പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 60kWh, 48kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് എസ്.യു.വി വാഗ്ദാനം ചെയ്യുന്നത്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ മൂന്നാംപതിപ്പ് മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി എന്നിവയോട് മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.
അതിവേഗം വളരുന്ന ഇന്ത്യൻ വാഹന വിപണിയിൽ മികച്ച തന്ത്രങ്ങളുമായി മാരുതി സുസുക്കി മുന്നേറുന്നു. ജിംനി, ഫ്രോങ്ക്സ്, പുതിയ ബലേനോ, ജിംനി, ഗ്രാൻഡ് വിറ്റാര എന്നിവ കഴിഞ്ഞ രണ്ടു വർഷങ്ങളായി കമ്പനി അവതരിപ്പിച്ചിരുന്നു. ഈ മോഡലുകൾക്കെല്ലാം കാർ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാരുതി സുസുക്കി 2023 ജനുവരിയിൽ രണ്ടുലക്ഷം വിൽപ്പന റിപ്പോർട്ട് ചെയ്തു. വിൽപ്പന കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി, അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ എട്ട് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്ട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |