മമ്മൂട്ടി ചിത്രം ഭ്രമയുഗം ആഗോളതലത്തിൽ 50 കോടി കടന്നു. ബ്ളാക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രത്തിന് എങ്ങും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അർജുൻ അശോകനാണ് നായകൻ. സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു താരങ്ങൾ.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കൊടുമൺ പോറ്റി വിശേഷിക്കപ്പെടുന്നു. മമ്മൂട്ടിയുടെ ശക്തമായ പകർന്നാട്ടമാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |