SignIn
Kerala Kaumudi Online
Saturday, 27 July 2024 5.10 AM IST

സ്റ്റൈലിഷ് ലുക്കിൽ നയൻതാര ചക്രവർത്തി

ss

ഹോട്ട് ലുക്കിൽ സ്റ്റൈലിഷായി യുവനടി നയൻതാര ചക്രവർത്തി. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. അരുൺ പയ്യടിമീത്തൽ പകർത്തിയതാണ് ചിത്രങ്ങൾ. വെസ്റ്റേൺ ഒൗട്ട് ഫിറ്റിൽ വൃന്ദ എസ്.കെയാണ് സ്റ്റൈലിംഗ് .നായികയായി മലയാളത്തിൽ ഉടൻ കാണാൻ കഴിയുമോ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. കിലുക്കം കിലുകിലുക്കം സിനിമയിൽ ടിങ്കുമോൾ എന്ന ബാലതാരത്തിന്റെ വേഷം അവതരിപ്പിച്ചാണ് നയൻതാര വെള്ളിത്തിരയിൽ എത്തുന്നത്. ഇൗ പട്ടണത്തിൽ ഭൂതം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ പത്ത് വർഷത്തോളം ബാലതാരമായി അഭിനയിച്ചു. 2016 നുശേഷം നയൻതാരയെ സിനിമയിൽ അധികം കണ്ടിട്ടില്ല. നയൻതാര നായികയായി എത്തുമെന്ന് ആരാധകർ തുടർന്ന് ഉറപ്പിക്കുകയും ചെയ്തു. ജന്റിൽമാൻ 2 എന്ന തമിഴ് ചിത്രത്തിലൂടെയാണ്നായിക പ്രവേശം. ഷങ്കർ സംവിധാനം ചെയ്ത ജന്റിൽമാൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജന്റിൽമാൻ 2 വിന്റെ രണ്ടാമത്തെ ഷെഡ്യൂളിൽ മാർച്ചിൽ ആരംഭിക്കാനാണ് തീരുമാനം. പ്രിയ ലാൽ ആണ് മറ്റൊരു നായിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.