ഡിസ്നി+ഹോട്ട്സ്റ്റാർ, വിജയ് ടി.വി തുടങ്ങിയവ റിലയൻസിന് സ്വന്തമാകും
കൊച്ചി: ഇന്ത്യയിലെ മീഡിയ ബിസിനസുകൾ ലയിപ്പിക്കാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും ആഗോള കമ്പനിയായ വാൾട്ട് ഡിസ്നിയും ധാരണയിലെത്തി. റിലയൻസിന്റെ വയാകോം18നും ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയുമായി ലയിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിനോദ വ്യവസായ വിപണിയുടെ സിംഹഭാഗവും പുതിയ കമ്പനിക്ക് സ്വന്തമാകും. ഇരു കമ്പനികളുമായുള്ള ലയനത്തിന്റെ വിശദാംശങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാർ, വിവിധ എന്റർടെയിൻമെന്റ് ചാനലുകളും ഡിസ്നി ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.
ടി.വി സംപ്രേഷണം, സ്ട്രീമിംഗ്, ഒ.ടി.ടി, സിനിമ, സ്പോർട്ട്സ് എന്നിവയടങ്ങുന്ന പുതിയ കമ്പനിയിൽ റിലയൻസ് ഇൻഡസ്ട്രീസിന് 61 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ഡിസ്നിയുടെ ഇന്ത്യയിലെ ബിസിനസിലെ ഓഹരികൾ ഏകദേശം 33,000 കോടി രൂപയ്ക്ക് റിലയൻസിന് വില്‍ക്കാനാണ് ധാരണയെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
ജപ്പാനിലെ സോണിയും ഇന്ത്യയിലെ സീ ന്യൂസുമായി ലയിപ്പിക്കുവാനുള്ള നീക്കം കഴിഞ്ഞ ദിവസം ഇരു കമ്പനികളുമായുള്ള തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |