തൃശൂർ: ആനുകൂല്യങ്ങൾ യഥാസമയം കൊടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി തൃശൂർ പി.എഫ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ. ഗോപാലൻ അദ്ധ്യക്ഷനായി. ആനുകൂല്യം നൽകുന്നതിലുള്ള അനാസ്ഥ അവസാനിപ്പിക്കണമെന്നും അവകാശം നിഷേധിക്കുന്ന പ്രവണത പാടില്ലെന്നും ടി.വി. ചന്ദ്രമോഹൻ പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് ആൻഡ് മെമ്പേഴ്സ് ഫോറം ഒഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ജോർജ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ആന്റണി കുറ്റുക്കാരൻ, പി.ഡി. നാരായണൻ, പി.കെ. കുമാരൻ, ജോസഫ് നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |