ഗുരുവായൂർ: രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി.എൻ. പ്രതാപൻ എം.പി. വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ നയിക്കുന്ന സ്നേഹസന്ദേശ യാത്രയുടെ ഏഴാം ദിവസം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംഘടിപ്പിച്ച ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല, ഒരു നിലപാടിന്റെ യാത്രയാണ്. ആർ.എസ്.എസ്, ബി.ജെ.പി സംഘപരിവാർ രാജ്യത്ത് പ്രചരിപ്പിക്കുന്ന വെറുപ്പിനെതിരെയാണ് യാത്ര നടത്തുന്നത്. പാലയൂർ, പുത്തൻ പള്ളി തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് മേൽ കൈവയ്ക്കാൻ വരുന്ന സംഘപരിവാർ പ്രവർത്തകരുടെ കൈകൾ അതുപോലെ തിരിച്ചു പോകില്ല. പുന്ന നൗഷാദിന്റെ ഘാതകരായ ന്യൂനപക്ഷ വർഗീയവാദികളുടെ വോട്ടും വേണ്ടെന്നും പ്രതാപൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |