തമിഴ് നടൻ വിജയ്യുടെ മകൻ ജേസൺ വിജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനല്ല നായകൻ. ജേസൺ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാവുന്നു എന്ന വാർത്ത ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നില്ലെന്ന് ദുൽഖർ വൃത്തങ്ങൾ വ്യക്തമാക്കി. കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തക്ക് ഇതോടെ വിരാമമാകുകയും ചെയ്തു. ലൈക പ്രൊഡക്ഷൻസ് ആണ് ജേസൺ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്. ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ ജോലിയിലാണ് ദുൽഖർ. ധനുഷ് ചിത്രം വാത്തിക്കുശേഷം വെങ്കിഅറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി.
ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും സിത്താര എന്റർടെയ്ൻമെൻസിന്റെ ബാനറിൽ സൂര്യദേവരനാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പുറത്തിറങ്ങും.മണി രത്നം - കമൽഹാസൻ ചിത്രം തഗ് ലൈഫ്, സൂര്യ - സുധ കൊങ്കര ചിത്രം എന്നിവയാണ് ദുൽഖറിന്റെ മറ്റ് അന്യ ഭാഷ ചിത്രങ്ങൾ. സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ദുൽഖർ. ദുൽഖറിന്റെ അടുത്ത മലയാള ചിത്രം സൗബിന്റേതാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |