തൃക്കരിപ്പൂർ: ശ്രീ ഒളവറ മുണ്ട്യ കളിയാട്ട മഹോത്സവം മാർച്ച് 5 മുതൽ 10 വരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടക്കും. നാലിന് വൈകീട്ട് 5 മുതൽ പ്രാദേശിക കലാകാരന്മാരുടെ ചെണ്ടമേളം അരങ്ങേറ്റം, കളരി - കരാട്ടെ അരങ്ങേറ്റം, വീരനാട്യം, ഫ്യൂഷൻ ഡാൻസ്, തിരുവാതിര കൈ കൊട്ടിക്കളി എന്നിവ നടക്കും. ആറാം തീയ്യതി മെഗാ തിരുവാതിര ഗുജറാത്തി ഡാൻസ് കോമഡി ഷൊ എന്നിവ അരങ്ങേറും. ഏഴിന് ആദ്ധ്യാത്മിക പ്രഭാഷണം, നാടകം ചിറക് അവതരിപ്പിക്കപ്പെടും.എട്ടിന് രാവില 11ന് കലവറ ഘോഷയാത്ര, ഒൻപതിന് രാത്രി 7ന് കാഴ്ച. പത്തിന് രാവിലെ മുതൽ അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചക്ക് 12 മണി മുതൽ അന്നദാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |