ന്യൂഡൽഹി: അഴിമതി വിരുദ്ധ അതോറിട്ടിയായ ലോക്പാൽ പുനഃസംഘടിപ്പിച്ചു. റിട്ട. സുപ്രീംകോടതി ജഡ്ജി എ.എം. ഖാൻവിൽക്കറെ അദ്ധ്യക്ഷനായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി. ലാ കമ്മിഷൻ ഒഫ് ഇന്ത്യ അദ്ധ്യക്ഷൻ റിതു രാജ് അവസ്തി, ഹൈക്കോടതി മുൻ ജഡ്ജിമാരായ സഞ്ജയ് യാദവ്, ലിംഗപ്പ നാരായണ സ്വാമി, എന്നിവരെ ജുഡിഷ്യൽ അംഗങ്ങളായി നിയമിച്ചു. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരായ സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർകെ എന്നിവരാണ് നോൺ-ജുഡിഷ്യൽ അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് എ.എം. ഖാൻവിൽക്കറെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |