SignIn
Kerala Kaumudi Online
Saturday, 27 July 2024 12.36 PM IST

എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം

kochi

കൊച്ചി: എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം. പുൽത്തകിടിലാണ് തീ പിടിച്ചത്. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഇതോടെ വലിയ അപകടം ഒഴിവായി. തീപിടിച്ചതിന് അടുത്ത് ഒരു ഗോഡൗണും വാഹനങ്ങളും മറ്റും പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഉണങ്ങിയ നിൽക്കുന്ന പുൽത്തകിടികളാണ് ഇവിടെയുള്ളത്. പ്രദേശം മുഴുവൻ പുക നിറഞ്ഞു. മാലിന്യ വസ്തുക്കൾ കൂട്ടിയിട്ടിരുന്നിടത്താണ് ആദ്യം തീ പടർന്നതെന്നാണ് നിഗമനം.

കണ്ണൂർ ഇരിട്ടി പാലത്തുംകടവിൽ കാശുമാവിൻ തോട്ടത്തിൽ തീപിടിത്തം ഉണ്ടായി. ഇന്ന് രാവിലെയായിരുന്നു സംഭവം. പത്ത് ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തീപിടിത്തവും കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.