കാർത്തിയുടെ 27- മത്തെ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ പൂർത്തിയാവും. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് കാർത്തി ചിത്രത്തിന്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ' വിരുമൻ ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും ' കാർത്തി 27 ' നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ് സ്വാമി, ശ്രിദിവ്യ, രാജ് കിരൺ, ജയപ്രകാശ്, ശരൺ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |