കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെയും വാർട്ട് ഡിസ്നിയുടെയും ഇന്ത്യയിലെ മീഡിയ ബിസിനസ് ലയിപ്പിച്ച് രൂപീകരിക്കുന്ന സംയുക്ത സംരംഭത്തിന്റെ ചെയർ സ്ഥാനത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ഉദയ് ശങ്കറാണ് വൈസ് ചെയർ. ഇരുകമ്പനികളുടെയും മാധ്യമ ബിസിനസ് ലയിപ്പിച്ച് രൂപീകരിക്കുന്ന 850 കോടി ഡോളർ മൂല്യമുള്ള സ്ഥാപനത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് 63 ശതമാനവും ഡിസ്നിക്ക് 37 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. ലയന ശേഷം റിലയൻസ് 140 കോടി ഡോളർ കമ്പനിയിൽ നിക്ഷേപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |