കൊച്ചി: ടെക്നോപാർക്ക് ആസ്ഥാനമായ വാഹനസോഫ്റ്റ്വെയർ കമ്പനിയായ ആക്സിയ ടെക്നോളജീസ് അമേരിക്കയിൽ പ്രവർത്തനം വ്യാപിപ്പിക്കും. സ്കോട്ട് എ കുയാവയെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകളിൽ നിയമിച്ചു. മിഷിഗണിലെ ഡിട്രോയിറ്റിലെ ആക്സിയ ടെക്നോളജീസിന്റെ ഉപകമ്പനി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.
ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന ഇൻഫർമേഷൻ, എന്റർടെയിൻമെന്റ് സോഫ്റ്റ്വെയർ സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്ന് ആക്സിയ ടെക്നോളജീസിന്റെ സ്ഥാപക സി.ഇ.ഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
ഓട്ടോമോട്ടീവ് എൻജിനീയറിംഗ്, നിർമ്മാണ രംഗങ്ങളിൽ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ളയാളാണ് സ്കോട്ട് എ കുയാവ. അന്താരാഷ്ട്ര കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സാങ്കേതികകേന്ദ്രങ്ങളുടെയും വളർച്ചയിലും നിർണായകപങ്ക് വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |