വർക്കൗട്ടിനുശേഷമുള്ള അഞ്ജു കുര്യന്റെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഹോട്ട് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് അഞ്ജു. അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ഗ്ളാമറസ് ചിത്രങ്ങൾ അഞ്ജു പങ്കുവയ്ക്കാറുണ്ട്. ഗ്രാമീണ വേഷങ്ങളിലാണ് അഞ്ജു സിനിമകളിൽ അധികവും പ്രത്യക്ഷപ്പെടുക.ഗ്ളാമറസ് ലുക്കിൽ താരത്തെ കണ്ട് ആരാധകരും അത്ഭുതപ്പെട്ടു. നേരം, പ്രേമം എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയുടെ സഹോദരിയായി അഭിനയിച്ച് തുടക്കം കുറിച്ച അഞ്ജു ഓം ശാന്തി ഒാശാനയിൽ നസ്രിയയുടെ കൂട്ടുകാരിയായും എത്തി. ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. ഞാൻ പ്രകാശൻ, മേപ്പടിയാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇരു ചിത്രങ്ങളിലും ഏറെ തിളങ്ങുകയും ചെയ്തു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലറിൽ ജയറാമിന്റെ നായികയായും അഭിനയിച്ചു. തമിഴിലാണ് അഞ്ജു കൂടുതൽ സജീവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |