തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയറ്റും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുരേഷിന്റെ ഡി.എസ്. ഇലക്ട്രിക്കൽസിനായിരുന്നു ദീപാലങ്കാരത്തിന്റെ ചുമതല. കരാറുകാരന് 11.26 ലക്ഷം അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി . അതേസമയം ട്രഷറി നിയന്ത്രണമുള്ളതിനാൽ പണം കിട്ടാൻ കരാറുകാരൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബിൽ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |