സെവിയ്യ: ലോകകിരീടം ഉയർത്തിയതിന് പിന്നാലെ നേഷൻസ് ലീഗ് കിരീടത്തിലും മുത്തമിട്ട് സ്പാനിഷ് വനിതാ ടീം. വനിതാ നേഷൻസ് ലീഗ് പ്പ് ഫൈനലിൽ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗേുകൾക്ക് കീഴടതക്കിയാണ് സ്പെയിൻ ആറ് മാസത്തിനുള്ലിൽ രണ്ടാമത്തെ മേജർ കിരീടം ഷെൽഫിൽ എത്തിച്ചത്.പ്രഥമ നേഷൻസ് ലീഗ് കപ്പിന്റെ ഫൈനലിൽ പ്ലേമേക്കർ എയ്താന ബോൺമാറ്റിയും മരിയോണ കാൾഡെന്റിയുമാണ് സ്പെയിനായി സ്കോർ ചെയ്തത്. പുരുഷ നേഷൻസ് കപ്പ് കിരീടവും സ്പെയിനാണ് സ്വന്തമാക്കിയത്. ലൂസേഴ്് ഫൈനലിൽ നെതർലൻഡ്സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ജർമ്മനി മൂന്നാം സ്ഥാനം നേടി. സ്പെയിനും ജർമ്മിയും പാരീസ് ഒളിമ്പി്സിന് യോഗ്യതഉറപ്പിച്ചു. ആതിഥേയരായ ഫ്രാൻസിന് നേരത്തേ തന്നെ യോഗ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |