ഫുൾ ടൈം പെണ്ണുങ്ങളുടെ കൂടെ നടക്കുന്ന ഒരു പെണ്ണുണ്ണി. പൊട്ടിച്ചിരിപ്പിച്ച് ബിജുമേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ നടന്ന സംഭവം എന്ന ചിത്രത്തിന്റെ ടീസർ.മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നഗരത്തിലെ ഒരു വില്ലയിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെ ആവിഷ്കരിക്കുന്നു. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന രാജേഷ് ഗോപിനാഥൻ.ഛായാഗ്രഹണം മനീഷ് മാധവൻ.
സംഗീതം അങ്കിത് മേനോൻ, ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ ,ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനും രേണുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 22ന് തിയേറ്രറുകളിൽ എത്തും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |