SignIn
Kerala Kaumudi Online
Saturday, 27 April 2024 12.50 PM IST

ഫിലിം പി ആർ ഒ മഞ്ജു ഗോപിനാഥിന്റെ വെബ്സൈറ്റ്  സുരേഷ് ഗോപി ലോഞ്ച്  ചെയ്തു

suresh-gopi

ലോക വനിതാ ദിനമായ ഇന്ന് മലയാള സിനിമയിലെ ആദ്യ വനിതാ പി ആർ ഒ ആയ മഞ്ജു ഗോപിനാഥിന്റെ വെബ്സൈറ്റ് നടൻ സുരേഷ് ഗോപി തൃശൂരിൽ വച്ച് ലോഞ്ച് ചെയ്തു. 10 വർഷമായി മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് മഞ്ജു. 200നടുത്ത് സിനിമകളുടെ പ്രമോഷൻ വർക്കുകൾ ഇതിനോടകം മഞ്ജു ചെയ്തു.മികച്ച മാദ്ധ്യമപ്രവർത്തകയായും റേഡിയോ ജോക്കിയായും തിളങ്ങിയ പ്രവർത്തന പരിചയവും മഞ്ജുവിനുണ്ട്. മലയാള സിനിമയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ എന്ന പദവിയിൽ ഒരു വനിതാരോഹണം ആദ്യമായ് സംഭവിച്ചപ്പോൾ, അത് ഈ പേരിനൊപ്പമായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ പി ആർ ഒ. മഞ്ജു ഗോപിനാഥ്.

കാലം കയ്യടിച്ച പല സിനിമകളുടെയും വിശേഷങ്ങൾ പ്രേക്ഷകർക്കായി നൽകി. മംഗളം, മാതൃഭൂമി എന്നീ പത്രങ്ങളിലെ സേവനത്തിന് ശേഷം കേരളത്തിൽ പ്രൈവറ്റ് എഫ് എം സ്റ്റേഷനുകൾ തുടക്കം കുറിച്ചപ്പോൾ മാതൃഭൂമിയുടെ എഫ് എം റേഡിയോ ആയ ക്ലബ് എഫ് എം റേഡിയോയിൽ ഏഴു വർഷത്തോളം റേഡിയോ ജോക്കിയായി ശ്രോതാക്കളുടെ മനം കവർന്നു. അതിനുശേഷം റിപ്പോർട്ടർ ചാനലിൽ എന്റർടൈൻമെന്റ് എഡിറ്ററായി ജോലി ചെയ്തു.


ഈ സമയങ്ങളിലെല്ലാം താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ധാരാളം അഭിമുഖങ്ങളും നടത്തുകയുണ്ടായി. പിന്നീട് തന്റെ തട്ടകം സിനിമ തന്നെ എന്ന് തിരിച്ചറിഞ്ഞ് സിനിമയിൽ തന്നെ സജീവമായി.


2014 ൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു പി ആർ വർക്കിന്റെ തുടക്കം. കസബ എന്ന ചിത്രത്തിലൂടെ പി ആർ ഒ ആയി. ചെറിയ ചിത്രങ്ങൾ മുതൽ സൂപ്പർ താര ചിത്രങ്ങളുടെ പി ആർ ഒ എന്ന ടൈറ്റിലിനൊപ്പം സജീവമാണ് ഈ പേര്. 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളിൽ ഭൂരിഭാഗത്തിന്റെയും പബ്ലിസിറ്റി വർക്ക് ചെയ്തത് മഞ്ജുവാണ്.

19 ആം നൂറ്റാണ്ട്, സൗദി വെള്ളക്ക, ഇലവീഴാപൂഞ്ചിറ, അപ്പൻ എന്നീ ചിത്രങ്ങളിൽ വിവിധ ക്യാറ്റഗറികളിലായി വിവിധ അവാർഡുകൾ. സുരേഷ് ഗോപിയുടെ ഹിറ്റ്‌ ചിത്രങ്ങൾ പാപ്പൻ, ഗരുഡൻ, മറ്റു ഹിറ്റ് ചിത്രങ്ങളായ സലാർ, അജഗജാന്തരം, കടുവ, ജനഗണമന, ന്നാ താൻ കേസുകൊട്, രോമാഞ്ചം, മാളികപ്പുറം, 18 പ്ലസ്, തങ്കമണി, എക്സിറ്റ് എന്നീ ചിത്രങ്ങളുടെയും പി ആർ ഒ ആയിരുന്നു.

വരാനിരിക്കുന്ന ഒരു പിടി ചിത്രങ്ങൾ


ബിജു മേനോൻ - സുരാജ് വെഞ്ഞാറമൂട് ചിത്രം നടന്ന സംഭവം, ഒരു പൊറാട്ട് നാടകം, ലിറ്റിൽ ഹാർട്ട്സ്, തേരി മേരി,തുടങ്ങിയവ അവയിൽ ചിലതാണ്. മികച്ച പബ്ലിക് റിലേഷൻസിനുള്ള നിരവധി അവാർഡുകളും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. വൈക്കംകാരിയാണെങ്കിലും എറണാകുളം ഇടപ്പള്ളിയിലാണ് താമസം. അച്ഛൻ പരേതനായ ഗോപിനാഥൻ നായർ( റിട്ടയേഡ് ട്രഷറി ഓഫീസർ). അമ്മ ഇ. എൻ ഇന്ദിരക്കുട്ടി(റിട്ടയേഡ് ഗവ : കോളേജ് പ്രിൻസിപ്പൽ), സഹോദരൻ സുദിൻ ഗോപിനാഥ് ( ദുബായ്), ഭർത്താവ് ബി.ഗോപകുമാർ (ഗവൺമെന്റ് ഓഫീസർ), മകൻ അഭിഷിക്ത് ഗോപകുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROBE, FILM, MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.