കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ട്രെയിലർ പുറത്ത്. 12 മണിക്ക് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിലർ എത്തിയത്. ചൂട് മണൽത്തരികൾ പറക്കുന്ന മരുഭൂമിയുടെ കാഴ്ചയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മേയ്ക്കോവർ ഈ ട്രെയിലറിൽ നമുക്ക് കാണാൻ സാധിക്കും. മരുഭൂമിയിൽ അനുഭവിച്ച ദുരിതങ്ങളെല്ലാം സെക്കന്റുകൾകൊണ്ട് ഈ വീഡിയോ കാട്ടിത്തരുന്നുണ്ട്. അമല പോളും ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പൃഥ്വിരാജ് നായകനായി ബ്ളസി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 28നാണ് തീയേറ്ററുകളിലെത്തുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ,ശോഭ മോഹൻ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകല്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ഛായാഗ്രഹണം സുനിൽ കെ .എസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |