തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്ന തീയതിൽ മാറ്റം. 15ന് പത്തനംതിട്ടയിലും 19ന് പാലക്കാട്ടും നടക്കുന്ന പരിപാടിയിലായിരിക്കും മോദി പങ്കെടുക്കുക. നേരത്തെ 17നും 15നും എത്തുമെന്നാണ് അറിയിച്ചിരുന്നത്.
എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 15ന് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയൻ സ്കൂൾ പരിസരത്തു നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെ പ്രധാനമന്ത്രി റോഡ്ഷോ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. ഗവ.മോയൻ സ്കൂൾ മുതൽ സ്റ്റേഡിയം സ്റ്റാൻഡ് വരെയും റോഡ്ഷോയ്ക്ക് പരിഗണനയിലുണ്ട്. എന്നാൽ സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |