SignIn
Kerala Kaumudi Online
Sunday, 28 April 2024 8.48 AM IST

ഡോ.ബാലഗോപാൽ കൊച്ചി ക്യാൻസർ സെന്റർ ഡയറക്ടർ

dr-balagopal

 സി.സി.ആർ.സിക്ക് ഡയറക്ടർ മൂന്നു വർഷത്തിന് ശേഷം

തിരുവനന്തപുരം : മദ്ധ്യകേരളത്തിലെ പ്രമുഖ ആരോഗ്യകേന്ദ്രമായ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സി.സി.ആർ.സി) ഡയറക്ടറായി ഓങ്കോളജി സർജൻ ഡോ.പി.ജി. ബാലഗോപാലിനെ നിയമിച്ചു. നിലവിൽ സെന്ററിന്റെ ഡയറക്ടർ ഇൻ ചാർജ്ജും മെഡിക്കൽ സൂപ്രണ്ടുമാണ്. മൂന്നു വർഷത്തിന് ശേഷമാണ് ഡയറക്ടറെ നിയമിക്കുന്നത്.

തിരുവനന്തപുരം ആർ.സി.സിയിൽ സർജിക്കൽ ഓങ്കോളജി വിഭാഗം അഡിഷണൽ പ്രൊഫസറായിരുന്ന ഡോ. ബാലഗോപാൽ 2017ലാണ് സി.സി.ആർ.സിയിൽ മെഡിക്കൽ സൂപ്രണ്ടായി ചുമതലയേറ്റത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ബിരുദവും ജനറൽ സർജറി, ന്യൂറോ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹത്തിന് ക്യാൻസർചികിത്സയിൽ 24വർഷത്തെ പ്രവർത്തിപരിചയമുണ്ട്.
ദേശീയ അന്തദേശീയ പ്രസിദ്ധീകരണങ്ങളിൽ 100ലേറെ പ്രബന്ധങ്ങളും ഒമ്പത് ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. കളമശേരിയിൽ പൂർത്തിയാകുന്ന സി.സി.ആർ.സിയുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

എൻ.സി.ഐ ഫെല്ലോഷിപ്പ്, യൂണിയൻ ഒഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ ഫെല്ലോഷിപ്പ്, ഐ.എ.സി.എ ഫെല്ലോഷിപ്പ്, ക്യാൻസർ ചികിത്സയിൽ ജോൺ ഹോപ്കിൻസ്, മിൽവൗക്കി സർവകലാശാലകളിലെ പരിശീലനം എന്നിവ നേടിയിട്ടുണ്ട്. മികച്ച ഡോക്ടർക്കുള്ള 2021ലെ ഐ.എം.എ അവാർഡ്, സംസ്ഥാന ശാസ്ത്രസാഹിത്യ പുരസ്‌കാരം, പി.കേശവദേവ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ക്യാൻസർ സംബന്ധിച്ച വിവിധ സമിതികളിൽ അംഗമാണ്. ഭാര്യ ജെ.ഇന്ദു (അദ്ധ്യാപിക). മക്കൾ: ഡോ.നീരജ, ഡോ.നന്ദിനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.