തിരുവനന്തപുരം: മികച്ച മുന്നേറ്റം നടത്താൻ കേരളത്തിൽ ബി.ജെ.പി സജ്ജമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഏപ്രിൽ 26 നിർണ്ണായക ദിവസമാണ്. കാലാഹരണപ്പെട്ട യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ മലയാളികൾ പുറംതള്ളും. നരേന്ദ്രമോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാകും. കേരളത്തിൽ ബി.ജെ.പി സീറ്റുകൾ രണ്ടക്കം കടക്കുമെന്ന മോദിയുടെ പ്രസ്താവന നിസ്സാരമായി കാണേണ്ട. മോദിയുടെ ഗ്യാരന്റിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാവിഷയം. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |